k-krishnankutty

കോട്ടയം : വൈദ്യുതി വകുപ്പിന്റെ പള്ളം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി കെ. കൃഷ്ണൻകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഗസ്റ്റ് ഹൗസിൽ എത്തിയ മന്ത്രിക്ക് പുലർച്ചെ അഞ്ചോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ചിങ്ങവനം പൊലീസ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡോക്ടറെ വിളിച്ചു വരുത്തി. ഇ.സി.ജി അടക്കം വിശദമായ പരിശോധനകൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഷുഗർലെവൽ താഴ്ന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞു. വിശ്രമത്തിന് ശേഷം ആശുപത്രി വിട്ടു.