മൂന്നിലവ് : എസ്.എൻ.ഡി.പി.യോഗം 5156ാം നമ്പർ മൂന്നിലവ് ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് 2ന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് റ്റി.ജി.ഗോപി തൂങ്ങുപാല നിരപ്പേൽ അദ്ധ്യക്ഷത വഹിക്കും. മുൻ ശാഖാ പ്രസിഡന്റ് കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി എ.കെ വിനോദ് അതുംമ്പുങ്കൽ, കെ.കെ.ഗോപി, റ്റി.എൻ. സുരേന്ദ്രൻ , വി.സി. ഷാജി, പി.എം സോമൻ , പി.എം രാജൻ, ഗീതാമണി സാബു , ലൈല രാജൻ, കുഞ്ഞമോൾ വിനോദ്, വി.എസ് സനീഷ് എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എ.കെ വിനോദ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.ആർ സോമൻ നന്ദിയും പറയും.