
കോട്ടയം: സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ടി.എൻ. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്‌കാരം നേടിയ രശ്മി മോഹനനുവേണ്ടി അമ്മ ബി. രാധാമണി ആദരവ് ഏറ്റുവാങ്ങി. സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ വിവരിക്കുന്ന ലഘുലേഖ ചടങ്ങിൽ പ്രകാശനം ചെയ്തു. ഓൺലൈൻ മത്സരവിജയികൾക്കുള്ള സമ്മാനവിതരണം നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ നിർവഹിച്ചു. ഭിന്നശേഷി നിയമം 2016, ഭിന്നശേഷി സമൂഹവും' എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ബിഹേവിയറൽ സയൻസ് വിഭാഗം അദ്ധ്യാപകൻ ഡോ. പി.ടി. ബാബുരാജ് ക്ലാസെടുത്തു.