അയ്മനം: ബസുകൾ ട്രിപ്പ്‌ മുടക്കുന്നതുമൂലം പരിപ്പ് റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം. രാവിലെ 5.30ന് പരിപ്പിൽ നിന്ന് തുടങ്ങി, രാത്രി 9.30 ന് കോട്ടയത്തുനിന്നുള്ള അവസാന ട്രിപ്പോടെ നടത്തിയിരുന്ന സർവീസ് ഇപ്പോൾ രാവിലെ 6.45ന് പരിപ്പിൽനിന്ന് തുടങ്ങി രാത്രി 7.30 ന് കോട്ടയത്തുനിന്നുള്ള സർവീസോടെ അവസാനിപ്പിക്കുന്നു. ഇതുമൂലം , ദീർഘദൂര യാത്രക്കാരുൾപ്പടെയുള്ളവർ ദുരിതത്തിലായി. ഞായറാഴ്ചകളിൽ ഒരു ബസ് പോലും ഈ റൂട്ടിൽ ഓടുന്നില്ല. ഇതിനെതിരെ നൂറിലേറെ ആളുകൾ ഒപ്പിട്ട നിവേദനം കോട്ടയം ആർ.റ്റി.ഒ യ്ക്ക് നൽകി. ഉടൻ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ