വെള്ളിലാപ്പിള്ളി: സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനവും വിവിധ സ്‌കോളർഷിപ്പുകൾ നേടിയ കുട്ടികൾക്കുള്ള അനമോദനവും ഇന്ന് രാവിലെ 10.30ന് സ്‌കൂൾ ഹാളിൽ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ അറിയിച്ചു. മാണി സി. കാപ്പൻ എം.എൽ.എ., ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജോർജ്ജ് വർഗീസ് ഞാറക്കന്നേൽ, ഷൈനി സന്തോഷ്, ജി.അശോക്, ജോബി, കെ.കെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൽ സ്‌കൂളിന് കമ്പ്യൂട്ടർ സമർപ്പിച്ച കേണൽ കെ.എൻ.വി ആചാരിയേയും അനമോദിക്കും.