പാലാ: കേരളപ്രദേശ് ഗാന്ധി ദർശൻ വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് പാലാ ടോംസ് ഓഡിറ്റോറിയത്തിൽ മാധ്യമ സാംസ്‌കാരിക സംഗമം നടത്തും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സരേഷ് ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകർക്ക് ഗാന്ധി ദർശൻവേദിയുടെ അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്യും. പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും. ഏ.കെ. ചന്ദ്രമോഹൻ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, വിജയകുമാർ തിരവോണം തുടങ്ങിയവർ പ്രസംഗിക്കും.