പാലാ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, ശ്രീനാരായണ ട്രസ്റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ സംഘടന പ്രവർത്തനങ്ങളുടെ രജത ജൂബിലിയോടനുബന്ധിച്ച് മീനച്ചിൽ യൂണിയനിൽ നാളെ 2ന് സമ്മേളനം നടക്കും.
ജനറൽ സെക്രട്ടറിയുടെ കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന മികവ് തെളിയിക്കുന്ന വീഡിയോ പ്രദർശനവും ചേർത്തലയിൽ നടക്കുന്ന ഉദ്ഘടന സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണവും യൂണിയൻ ഹാളിൽ സജ്ജമാക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ യൂണിയൻ പോഷക സംഘടനകളായ സൈബർസേന, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, വൈദീകയോഗം, എംപ്ലോയീസ് ഫോറം,പെൻഷണെഴ്‌സ് ഫോറം, കുമാരി സംഘം ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.. ശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ, കൺവീനർ എം പി സെൻ എന്നിവർ അഭ്യർത്ഥിച്ചു.