പാലാ: സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തേയും അപമാനിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ തയാറാകാത്ത പാലാ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് വീട്ടമ്മയായ സൂര്യ എസ്.നായർ പാലാ കുരിശുപള്ളി ജംഗ്ഷനിൽ രാപ്പകൽ നിരാഹാര സമരം നടത്തും.
ജോസ് കെ. മാണിയേയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസിൽ പാലാ പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് പ്രവർത്തകൻ സഞ്ജയ് സഖറിയാസിന്റെ ഭാര്യയാണ് സൂര്യ. 11ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കെ.കെ രമ എം.എൽ.എ., രമ്യ ഹരിദാസ് എം.പി., മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ നിരവധി നേതാക്കളും ജനപ്രതിനിധികളും സമരപ്പന്തലിൽ എത്തും. രാപ്പകൽ നിരാഹാര സമരത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.