മുണ്ടക്കയം ഈസ്റ്റ്: മുപ്പത്തിനാലാം മൈൽ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും മൊബൈലും കമ്പ്യൂട്ടറും മോഷ്ടിച്ച കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കൊല്ലം,താഴത്ത് തുണ്ടിയിൽ സുധി (52)യാണ് പെരുവന്താനം പൊലീസിന്റെ കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു മോഷണം. കേസന്വേഷണം നടക്കുന്നതിനിടെ കൊല്ലം ഏനാത്ത് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ സുധിയെ ചോദ്യം ചെയ്യലിനിടെയാണ് സ്‌കൂളിൽ മോഷണം നടത്തിയ കാര്യം സമ്മതിച്ചത്. നിരവധി മോഷണക്കേസിൽ പ്രതിയാണ് ഇയാൾ.