വൈക്കം : താലൂക്ക് ലീഗൽ സർവീസസ് കമ്മി​റ്റിയും, വടയാർ തേവലക്കാട് എ.ഡി.എസും ചേർന്ന് ലോക ഭിന്നശേഷി ദിനാചരണം നടത്തി. വടയാർ രമ്യാ ഭവൻ ഹാളിൽ കൂടിയ സമ്മേളനം തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചള്ളാങ്കൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ രേണുക ബൈജു അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് അസീസി സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൾ സിസ്​റ്റർ സിൻസി മേരി ദിനാചരണ സന്ദേശം നൽകി. ലീഗൽ സർവീസസ് കമ്മി​റ്റി പാനൽ ലായർ രമണൻ കടമ്പറ ഭിന്നശേഷിക്കാരുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പാരാ ലീഗൽ വോളന്റിയർ അമ്പിളി മയാത്മജൻ, സിസ്​റ്റർ സ്മിത, കുമാരി മണിയപ്പൻ, എൽസമ്മ വർഗ്ഗീസ് , പ്രിയ കമൽ, ലത പ്രസാദ് എന്നിവർ പ്രസംഗിച്ചു.