വൈക്കം : ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വൈക്കം യൂണി​റ്റ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ മൂന്ന് അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചു. നീലകണ്ഠ ബിൽഡിങ്ങിൽ ചേർന്ന കൺവൻഷൻ ജില്ലാ കമ്മി​റ്റി അംഗവും അംബരീഷ് ജി വാസു ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് വൈസ് പ്രസിഡന്റ് സ്മിത സോമൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി വി.പി അനിൽകുമാർ അവകാശ പ്രഖ്യാപന പത്രിക അവതരിപ്പിച്ചു. പി.കെ.സുരേഷ്ബാബു, തോമസ് സി.കാട്, ജി സൂര്യ, പി.ആർ പ്രമോദ്, വിമൽദേവ് എന്നിവർ പ്രസംഗിച്ചു.