വൈക്കം: താലൂക്കിലെ അർബൻ ബാങ്കുകളിൽ മികച്ച അർബൻ ബാങ്കിനുള്ള അവാർഡ് നേടിയ വൈക്കം അർബൻ സഹകരണ ബാങ്ക് മൈക്രോ ഫിനാൻസ് വായ്പാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഇന്ന് രാവിലെ 10ന് ബാങ്ക് ചെയർമാൻ ഡോ.സി.ആർ വിനോദ്കുമാർ വായ്പാവിതരണം ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ, സമൃദ്ധി ജനസേവക് സമാജ് ട്രസ്റ്റ്, തുടങ്ങിയ സന്നദ്ധ പ്രസ്ഥാനങ്ങൾ മുഖാന്തിരമാണ് കുറഞ്ഞ പലിശനിരക്കിൽ സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കി ഗ്രൂപ്പുകൾക്ക് വായ്പ നൽകുന്നത്. സമൃദ്ധി ജൻസേവക് സമാജ് ട്രസ്റ്റ് ചെയർമാൻ മോഹൻ.ഡി ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണസംഘം അസി.രജിസ്ട്രാർ കെ.സി ജോസഫ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, എ.ഡി.എം.സി അരുൺ പ്രഭാകർ, ഡി.പി.എം അഞ്ജുഷ വിശ്വനാഥ്, മെന്റർ ഷെൽബി പി.സ്ലീബ, ബാങ്ക് മുൻ ചെയർമാൻ കെ.വേലായുധൻ നായർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.ഗോപാലകൃഷ്ണൻ, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ രാജൻ, ബാങ്ക് ജനറൽ മാനേജർ ഡി.വിനോദ്കുമാർ എന്നിവർ പങ്കെടുക്കും.