ksspa

വൈക്കം : ക്ഷാമാശ്വാസം, പെൻഷൻ പരിഷ്‌ക്കരണം എന്നിവയുടെ മൂന്നും നാലും ഗഡു കുടിശിക വിതരണം ചെയ്യാൻ അടിയന്തര ഇടപെടൽ വേണമെന്ന് കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണി​റ്റ് പ്രസിഡന്റ് വി.മത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.വി.ഷാജി, പി.ഡി.ഉണ്ണി, പി.എസ്.ശ്രീനിവാസൻ, ഗിരിജാ ജോജി, ഇ.എൻ.ഹർഷകുമാർ, ഇടവട്ടം ജയകുമാർ, ശ്രീരാമചന്ദ്രൻ, കെ.വിജയൻ, ബി.ഐ.പ്രദീപ്കുമാർ, സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു.