മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, ശ്രീനാരായണ ട്രസ്റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ സംഘടനാ പ്രവർത്തനങ്ങളുടെ രജതജൂബിലിയോടനുബന്ധിച്ച് യൂണിയനിൽ ഇന്ന് രണ്ടിന് സമ്മേളനം നടത്തും. മുണ്ടക്കയം 52-ാം നമ്പർ ശാഖാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജ് സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡണ്ട് ലാലിറ്റ് എസ്. തകടിയേൽ ആമുഖപ്രസംഗം നടത്തും. വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അണ്ണാമല സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഞർക്കാട് ശാഖ അംഗം ഡോ. കെ.ആർ വിനീത രാജപ്പനെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ് അവാർഡ് നൽകി ആദരിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി അനിയൻ, ഷാജി ഷാസ്, കൗൺസിലർമാരായ സി എൻ മോഹനൻ, എ.കെ. രാജപ്പൻ ഏന്തയാർ, പി.എ വിശ്വംഭരൻ കൊടുങ്ങ, എം.എ.ഷിനു പനക്കച്ചിറ, കെ.എസ്.രാജേഷ് ചിറക്കടവ്, വിപിൻ മോഹൻ കുപ്പക്കയം,വനിതാസംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ എം.വി ശ്രീകാന്ത്, കൺവീനർ കെ.റ്റി വിനോദ് എംപ്ലോയീസ് ഫോറം ചെയർമാൻ എം.എം മജേഷ്, പെൻഷനേഴ്‌സ് ഫോറം ചെയർമാൻ കെ.എൻ രാജേന്ദ്രൻ, വൈദിക യോഗം സെക്രട്ടറി എസ്.എൻ പുരം പി.കെ ബിനോയി ശാന്തി, സൈബർസേന ചെയർമാൻ എം.വി വിഷ്ണു, കുമാരിസംഘം കൺവീനർ അതുല്യ സുരേന്ദ്രൻ, ബാലജനയോഗം സെക്രട്ടറി അതുല്യ ശിവദാസൻ എന്നിവർ പ്രസംഗിക്കും. 3 മുതൽ ജനറൽ സെക്രട്ടറിയുടെ കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന മികവ് തെളിയിക്കുന്ന വീഡിയോ പ്രദർശനം നടത്തും. തുടർന്ന് 4 മുതൽ ചേർത്തലയിൽ ഗവർണറും, മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിമാരും, വിവിധ രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കുന്ന സമ്മേളനം തത്സമയം മുണ്ടക്കയം 52 നമ്പർ ശാഖാ ഹാളിൽ പ്രത്യേകം സജ്ജമാക്കിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.