വൈക്കം: കെ.എസ്.എസ്.പി.എ വൈക്കം മണ്ഡലം യൂണിറ്റ് വാർഷികം വൈക്കം സമൂഹം ഹാളിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. മത്തായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.രവീന്ദ്രൻ മുഖ്യാപ്രഭാഷണവും സംസ്ഥാന കമ്മറ്റി അംഗം പി.ഡി ഉണ്ണി, പി.എസ് ശ്രീനിവാസൻ, വനിതാ ഫോറം കമ്മറ്റി അംഗം ഗിരിജാ ജോജി, സംസ്ഥാന കൗൺസിൽ അംഗം ഇ.എൻ ഹർഷകുമാർ, ഇടവട്ടം ജയകുമാർ, ശ്രീരാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാർ, താലൂക്ക് വനിതാ ഫോറം പ്രസിഡന്റ് സരസ്വതിയമ്മ എന്നിവർ പങ്കെടുത്തു.യൂണിറ്റ് സെക്രട്ടറി പി.വി ഷാജി സ്വാഗതവും ഗീതാ ബാബു നന്ദിയും പറഞ്ഞു.