അടിമാലി: അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപിച്ച് സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ അടിമാലിയിൽ ധർണ നടത്തി. എ.ഐ.സി.സി അംഗം ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ജോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, ഒ.ആർ. ശശി, കെ.ഐ. ജീസസ്, പി.ആർ. സലികുമാർ, ടി.എസ്. സിദ്ദിഖ്, ജോൺ സി. ഐസക്, എം.ബി സൈനുദ്ദീൻ, സോളി ജീസസ്, പോൾ മാത്യു, കെ.പി. ബേബി, സി.എസ്.നാസർ എന്നിവർ പ്രസംഗിച്ചു.