കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി ഒ.പി.കൗണ്ടറിൽ കാത്തുനിൽക്കുന്നവർക്ക് ആശ്വാസമേകാൻ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് മേൽക്കൂര സ്ഥാപിച്ചു. പുന്നാംപറമ്പിൽ ഐ ക്ലിനിക് ഉടമ രാജേഷ് വി.പിള്ളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ട്രസ്റ്റ് ജില്ലാപ്രസിഡന്റ് പഴയിടം മോഹനൻ നമ്പൂതിരി, ഡയറക്ടർ കെ.എൻ.അനന്തകുമാർ, ജില്ലാ കോഓർഡിനേറ്റർ സേതുനാഥ് എന്നിവർ പറഞ്ഞു. ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോക്ടർ ശാന്തി, ബ്ലോക്ക് പഞ്ചായത്തംഗം ഗീത എസ്.പിള്ള, രാജേഷ് വി.പിള്ള ട്രസ്റ്റ് കോഓർഡിനേറ്റർ സേതുനാഥ്, പ്രഭാകരൻ പുഞ്ചവയൽ, യശോധരൻ കൂട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.


ചിത്രം-കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഒ.പി.വിഭാഗത്തിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപിച്ച മേൽക്കൂരയുടെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിക്കുന്നു.