കടനാട്: ഗ്രാമപഞ്ചായത്തിൽ റോഡ് നിർമ്മാണത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ കരിങ്കല്ലും മണ്ണും കടത്തിയ സംഭവത്തിൽ മേലുകാവ് പൊലീസ് മനപ്പൂർവം അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കൽ ഉൾപ്പെടെ സമരം വ്യാപിപ്പിക്കുമെന്ന് കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. വാദിയെപ്പോലും പ്രതിയാക്കുന്ന പൊലീസിന്റെ സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടനാട് പഞ്ചായത്തിലെ കരിങ്കല്ല് കൊള്ളയ്‌ക്കെതിരെയുള്ള അന്വേഷണം മേലുകാവ് സി.ഐ അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടും വാദിയായ പഞ്ചായത്ത് മെമ്പറെ പോലും പ്രതിയാക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ചും യു.ഡി.എഫ് കടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മേലുകാവ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി.

മുൻ എം.പി അഡ്വ. ജോയി എബ്രാഹം, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, അഡ്വ. ബിജു പുന്നത്താനം, ജോർജ്ജ് പുളിങ്കാട്, സണ്ണി മുണ്ടനാട്ട്, പ്രൊഫ. ജോസഫ് കൊച്ചുകുടി, പൗളിറ്റ് തങ്കച്ചൻ, ബിന്ദു ബിനു, ലിസി സണ്ണി, ബിനു വള്ളോംപുരയിടം, സിബി അഴകൻപറമ്പിൽ, സിബി ചക്കാലയ്ക്കൽ, റീത്താ ജോർജ്ജ്, സിജി ജോഷി, ലാലി സണ്ണി, ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

കടനാട്ടിലെ കരിങ്കൽക്കൊള്ളയിലെ പ്രതികളെ മേലുകാവ് പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. മേലുകാവ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.