ചങ്ങനാശേരി : കേരള കർഷകസംഘം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക പഠന ക്ലാസ് നടന്നു. വി.ആർ.ബി ഭവനിൽ നടന്ന പഠനക്ലാസ് സംസ്ഥാന കമ്മിറ്റിയംഗം പി.എൻ ബിനു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എൻ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ബയോസയൻസ് പ്രൊഫസർ ഡോ.ജെ.ജെ. റേ, ജൈവകർഷകസമിതി ജില്ലാ സെക്രട്ടറി സി.ജി പ്രകാശൻ, കർഷകംസഘം മേഖലാ സെക്രട്ടറി വി.എസ് അഭിലാഷ് എന്നിവർ ക്ലാസെടുത്തു. കർഷകസംഘം ഏരിയാ സെക്രട്ടറി അഡ്വ.ജോസഫ് ഫിലിപ്പ് പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. എബി വർഗ്ഗീസ്, എം.എം. അൻസാരി, പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.