കടുത്തുരുത്തി : എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി ​-​ എ​സ്.​എ​ൻ​ ​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​ ​പ​ദ​വി​ക​ളി​ൽ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ 25​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റെ​ ​ഭാ​ഗ​മാ​യുള്ള രജതജൂബിലി ആഘോഷത്തിന് കടുത്തുരുത്തി യൂണിയനിൽ തുടക്കം. യൂണിയൻ ഹാളിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിന് മുന്നിൽ പ്രത്യേകമായി സജ്ജീകരിച്ച 25 നിലവിളക്കുകളിൽ ദീപം പകർന്നാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. മഹാഗുരുവിന്റെ മഹത് വചനങ്ങൾ പ്രവൃത്തിതലത്തിൽ എത്തിച്ചാണ് ശ്രീനാരായണ സമൂഹത്തെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വെള്ളാപ്പള്ളി കൈപിടിച്ചുയർത്തിയതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. സമുദായത്തിന്റെയും, സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാനുള്ള ചങ്കുറപ്പാണ് വെള്ളാപ്പള്ളിയുടെ വ്യക്തിവിശേഷം. കേരളം ദർശിച്ച ഏറ്റവും മികച്ച സംഘാടകനാണ് വെള്ളാപ്പള്ളിയെന്ന് കണിച്ചുകുളങ്ങരയിലെ പ്രളയ ക്യാമ്പ് നമ്മെ ഓർമ്മപ്പെടുത്തുന്നു. ധന്യസാരഥ്യത്തിന്റെ ജൂബിലിയാഘോഷം പൊതുസമൂഹം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അനുമോദന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, കൗൺസിൽ അംഗങ്ങളായ ജയൻ പ്രസാദ്, രാജൻ കപ്പിലാംകൂട്ടം, എം.ഡി.ശശിധരൻ, ശിവാനന്ദൻ എൻ, സന്തോഷ് ആയാംകുടി, ബാബു വി.പി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായ രാജേഷ് കടുത്തുരുത്തി, കെ.വി.ധനേഷ്, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സുധ മോഹൻ, ജഗദമ്മ തമ്പി എന്നിവർ പ്രസംഗിച്ചു.