മുണ്ടക്കയം: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വം മികവാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ വിജയമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ രജത ജൂബിലിയോടനുബന്ധിച്ച് ഹൈറേഞ്ച് യൂണിയൻ തല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുണ്ടക്കയം 52-ാം നമ്പര്‍ ശാഖാ ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടികുഴി അദ്ധ്യക്ഷനായിരുന്നു.
വാഴൂര്‍ സോമന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അണ്ണാമല സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഞര്‍ക്കാട് ശാഖാ അംഗം ഡോ. കെ.ആര്‍ വിനീത രാജപ്പനെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. യൂണിയന്‍ സെക്രട്ടറി അഡ്വ: പി.ജീരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. പി.അനിയന്‍, ഷാജി ഷാസ്, കൗണ്‍സിലര്‍മാരായ സി.എന്‍ മോഹനന്‍, എ.കെ രാജപ്പന്‍ ഏന്തയാര്‍, പി.എ വിശ്വംഭരന്‍ കൊടുങ്ങ, എം.എ ഷിനു പനക്കച്ചിറ, കെ.എസ് രാജേഷ് ചിറക്കടവ്, വിപിന്‍ മോഹന്‍ കുപ്പക്കയം, വനിതാസംഘം യൂണിയന്‍ സെക്രട്ടറി സിന്ധു മുരളീധരന്‍, യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ എം.വി ശ്രീകാന്ത്, കണ്‍വീനര്‍ കെ.റ്റി വിനോദ്, എംപ്ലോയീസ് ഫോറം ചെയര്‍മാന്‍ എം.എം മജേഷ്, പെന്‍ഷനേഴ്‌സ് ഫോറം ചെയര്‍മാന്‍ കെ.എന്‍ രാജേന്ദ്രന്‍, വൈദിക യോഗം സെക്രട്ടറി എസ്.എന്‍ പുരം പി..കെ ബിനോയി ശാന്തി, സൈബര്‍ സേന ചെയര്‍മാന്‍ എം.വി വിഷ്ണു, കുമാരിസംഘം കണ്‍വീനര്‍ അതുല്യ സുരേന്ദ്രന്‍, ബാലജനയോഗം സെക്രട്ടറി അതുല്യ ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.