പാലാ: ചരിത്രത്തിന് മുമ്പേ നടന്ന് ചരിത്രം സൃഷ്ടിച്ച മഹാനാണ് വെള്ളാപ്പള്ളി നടേശനെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി പദവിയിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ രജതജൂബിലിയോടനുബന്ധിച്ച് മീനച്ചിൽ യൂണിയനിൽ നടന്ന പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ സമുദായത്തിനും സമൂഹത്തിനും നേട്ടങ്ങളുടെ വലിയ പട്ടിക സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും എം.ബി ശ്രീകുമാർ ചൂണ്ടിക്കാട്ടി. മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാമപുരം സി.റ്റി. രാജൻ, അരുൺ കുളംപള്ളിൽ, ഗിരീഷ് വാഴയിൽ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ ബിന്ദു സജി മനത്താനം, രഞ്ജൻ ശാന്തി, സാബു ശാന്തി, സുധീഷ് ചെമ്പൻകുളം, കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി, ബീന മോഹൻദാസ്, സനൽ പൂഞ്ഞാർ, ആത്മജൻ കള്ളികാട്ട്, ഗോപൻ ഗോപു, കെ.ആർ. സൂരജ് തുടങ്ങിയവർ സംസാരിച്ചു. അരുൺ കുളംപള്ളിൽ സ്വാഗതവും ബിന്ദു സജി നന്ദിയും പറഞ്ഞു.