തലയോലപ്പറമ്പ്: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് വെള്ളാപ്പള്ളി നടേശൻ ഇരുപത്തി അഞ്ചു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലും ആഘോഷം നടന്നു. ഒരു വർഷംനീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലുക്ക് മാത്യു മുഖ്യതിഥിയായിരുന്നു. ചേർത്തലയിൽ ഗവർണരും മുഖ്യമന്ത്രിയും മറ്റും പങ്കെടുത്ത രജതജുബിലി ആഘോഷത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. യോഗത്തിൽ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ,വനിതാസംഘം പ്രസിഡന്റ് ജയ അനിൽ, സെക്രട്ടറി ധന്യ പുരുഷോത്തമൻ, ബീനപ്രകാശ്, രാജി ദേവരാജൻ, കെ.എസ് അജീഷ് കുമാർ, യു. എസ് പ്രസന്നൻ, രഞ്ജിത് മഠത്തിൽ,ഇ.കെ സുരേന്ദ്രൻ, അഭിലാഷ് രാമൻകുട്ടി, അച്ചുഗോപി, പി.എം ധനേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം മുരളിയുടെ ഗുരുദേവ പ്രഭാഷണവും ഉണ്ടായിരുന്നു.