എരുമേലി: എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി, ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ സംഘടനാ പ്രവർത്തനങ്ങളുടെ രജത ജൂബിലിയോടനുബന്ധിച്ച് എരുമേലി യൂണിയന്റെ നേതൃത്വത്തിലും യോഗം സംഘടിപ്പിച്ചു. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ എം.വി അജിത് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.ആർ വിശ്വനാഥൻ, കെ.എ രവികുമാർ, സന്തോഷ് പാലമൂട്ടിൽ,യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ,
യൂത്ത്മൂവ്‌മെന്റ് കൺവീനർ റെജിമോൻ പൊടിപ്പാറ, യൂണിയൻ സൈബർ സേന ചെയർമാൻ സുനു സി സുരേന്ദ്രൻ, യൂണിയൻ സൈബർസേന കൺവീനർ അനൂപ് രാജു,യൂണിയൻ വൈദിക സമിതി ചെയർമാൻ മഹേശ്വർ ശാന്തി,യൂണിയൻ വൈദിക സമിതി കൺവീനർ രാഹുൽ ശാന്തി,
ധർമ്മസേന അംഗം കമലാസനൻ, യൂത്ത്മൂവ്‌മെന്റ് വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, യൂണിയൻ ജോയിൻ കൺവീനർ വിനോദ് ജി തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു.