അടിമാലി: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ നടന്ന സമ്മേളനം യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ കൗൺസിലർ എൻ.ആർ. വിജയകുമാർ സ്വാഗതവും സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ ഐബി പ്രഭാകരൻ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ ആർ. അജയൻ, കെ.കെ. രാജേഷ്, അഡ്വ. സുരേന്ദ്രൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീത സുഭാഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രജ്ഞിത്ത്, സെക്രട്ടറി വിഷ്ണു, സൈബർ സേന ചെയർമാൻ ജോബി വാഴാട്ട് എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, സൈബർ സേന പ്രവർത്തകൾ, എംപ്ലോയിസ് ഫോറം, പെൻഷനേഴ്‌സ് ഭാരവാഹികൾ, യോഗം വൈദിക സമിതി ഭാരവാഹികൾ, ശാഖാ യോഗത്തിന്റെയും ശാഖാ പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.