പാലാ: ജനാധിപത്യത്തിന്റെ നിലനിൽപ്പിന് മാധ്യമപ്രവർത്തനം കരുത്തു പകരുമെന്ന് കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.
കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാധ്യമ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിദർശൻ വേദി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹൻ വിഷയം അവതരിപ്പിച്ചു. കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ. എ.എസ്. തോമസ്, കെ.ഒ. വിജയകുമാർ, അഡ്വ. സോമശേഖരൻ ഇടനാട്, അഡ്വ. ജയ്ദീപ് പാറയ്ക്കൽ, ലിസി സണ്ണി, ലാലി സണ്ണി, നിർമ്മലാ മോഹൻ മല്ലികശ്ശേരി അബ്ദുൽ കരീം, സന്തോഷ് കുര്യത്ത്, ബിജോയി ഇടേട്ട് എന്നിവർ പ്രസംഗിച്ചു. മാധ്യമപ്രവർത്തകരായ സിജി മേൽവെട്ടം, സുനിൽ പാലാ, റ്റി.എൻ. രാജൻ, സി.ജി. ഡാൽമി, ജോമോൻ എബ്രഹാം, ജോണി ജോസഫ്, സ്ഥിതപ്രഞ്ജൻ, ജോസ് ചെറിയാൻ, ജയ്‌സൺ എസ്.ജി.സി., കെ.ആർ. ബാബു, സിനു മോഹൻ, അനിൽ കുറിച്ചിത്താനം, ബിബിൻ മാടപ്പള്ളി, സാംജി പഴേപറമ്പിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. കെ.ഒ. വിജയകുമാർ സ്വാഗതവും, അഡ്വ. ജയ്ദീപ് പാറയ്ക്കൽ നന്ദിയും പറഞ്ഞു.