വല്യാട്: യുവസാഹിത്യകാരൻ എസ്.ശ്രീകാന്ത്, ആയുർവേദ ഡോക്ടർ ലക്ഷ്മി ശ്രീനിവാസൻ എന്നിവരെ സി.പി.എം ആശുപത്രി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി കെ.കെ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബി.ജെ ലിജീഷ്, മൂന്നാം വാർഡ് മെമ്പർ എസ്. രാധാകൃഷ്ണൻ, സി.ആർ ശരത്, പി.പി ബിജേഷ്, ഗിരീഷ് കുമാർ, ടി.വി ബിനീഷ്, മോഹനൻ എന്നിവർ പങ്കെടുത്തു.