വൈക്കം : ഉദയനാപുരത്തപ്പനെ ദർശിക്കാൻ എത്തുന്ന ഭക്തർക്ക് ഇനി പ്രഭാത ഭക്ഷണം കഴിച്ച് മടങ്ങാം. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചത്. വിതരണോദ്ഘാടനം മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരി നിർവഹിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഞായറാഴ്ച മാത്രം ഒരുക്കുന്ന പ്രഭാത ഭക്ഷണം കുടുംബസമേതം ഭക്തർ ക്ഷേത്രത്തിൽ എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് തുടങ്ങിയിരിക്കുന്നത്. ഉപദേശകസമിതി പ്രസിഡന്റ് വി.ആർ ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡന്റ് എസ്.കെ നായർ, സെക്രട്ടറി മോഹൻ കാർത്തിക, ഗിരിഷ്.കെ.എൻ , ബിനു, ബിനോയ്, ബിനിഷ് രാധാകൃഷ്ണൻ, സബ് ഗ്രൂപ്പ് ഓഫിസർ കെ.എസ്.വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.