fair-force
കനാലിൽ അകപ്പെട്ട പശുവിനെ കടുത്തുരുത്തി ഫയർഫോഴ്‌സ് ജീവനക്കാർ രക്ഷപ്പെടുത്തുന്നു.

തലയോലപ്പറമ്പ് : കനാലിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ഞീഴൂർ തിരുവമ്പാടിയിലാണ് സംഭവം. ഏകദേശം 10 അടി താഴ്ചയുള്ള കാടും പള്ളയും നിറഞ്ഞ എം.വി.ഐ.പി കനാലിൽ ആറു വയസ് പ്രായമുള്ള പശു അകപ്പെടുകയായിരുന്നു. നാട്ടുകാർ ചേർന്ന് കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കടുത്തുരുത്തി ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. അസി.സ്​റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡി.സന്തോഷ് , ഫയർഓഫീസർമാരായ കെ.കെ.സുരേഷ് കുമാർ, ആർ.രാഗേഷ്, ടി.ജോസഫ്, നന്ദു കെ.എസ്, വി.വി.വിധിഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.