വൈക്കം : വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്മനാകരി കളത്തിൽ ലേക്ക് റിസോർട്ടിൽ നടന്നു. മുൻ പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. ഭാരവാഹികളായി ശശി ഗോപാലൻ (പ്രസിഡന്റ് ), കെ.എസ്.ഗീതാദേവി. എസ്.അനീഷ് (വൈസ് പ്രസിഡന്റുമാർ), എം.രാജു (സെക്രട്ടറി ജനറൽ), ഡോ.എൻ.കെ.ശശിധരൻ (സെക്രട്ടറി അഡ്മിനിസ്‌ട്രേഷൻ), ഷിജോ മാത്യു (സെക്രട്ടറി പ്രോഗ്രാം), അഡ്വ. കെ.പി.ശിവജി (സെക്രട്ടറി പബ്ലിക്ക് റിലേഷൻസ്) , കെ.എസ്. അനിൽ കുമാർ (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്.