വൈക്കം : ബി.ഡി.ജെ.എസ് നിയോജകമണ്ഡലം കമ്മിറ്റി പതാകദിനം ആചരിച്ചു. വൈക്കം കച്ചേരി കവലയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശങ്കർദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഇ.ഡി.പ്രകാശൻ ജന്മദിന സന്ദേശം നൽകി. ബി.ജെ.പി ജില്ലാ സെക്രട്ടറി ലേഖ അശോകൻ, ടി.വി.മിത്രലാൽ, ശിവദാസ് വൈക്കം, ബിജി ദാമോദർ, ലതീഷ് ചെമ്പ്, ചന്ദ്രബാബു വെച്ചൂർ, രമ സജീവൻ, ശശി വെച്ചൂർ,കണ്ണൻ വൈക്കം, സുനിൽ ഉദയനാപുരം, സുശീലൻ വെച്ചൂർ, രാഹുൽ മൂത്തേടത്തുകാവ്,ശശീന്ദ്രൻ മൂത്തേടത്തുകാവ്, ജയന്തി ഇത്തിപുഴ, റെജി വൈക്കം എന്നിവർ സംസാരിച്ചു.