mathy

കോട്ടയം : ഇരുപത്തിയഞ്ച് നോമ്പ് ആരംഭിച്ചിട്ടും മത്സ്യ വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. വില കൂടുതലാണെങ്കിലും പാതയോരങ്ങളിൽ തട്ടിട്ടും, വാഹനത്തിലുമുള്ള മത്സ്യക്കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. ഡിസംബർ മാസത്തിലാണ് പൊതുവെ മത്സ്യങ്ങളുടെ വിലയിൽ കുറവ് വരുന്നത്. എന്നാൽ, കടൽ - കായൽ മത്സ്യങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചാണ് ഇപ്പോൾ വിലയിൽ മാറ്റം ഉണ്ടാകുന്നത്. മത്തിയ്ക്കും, കൽച്ചാളയ്ക്കുമാണ് ആവശ്യക്കാറെ. കൂടാതെ പീസ് മീനുകളായ കേര, ചൂര എന്നിവയ്ക്കും ഡിമാൻഡ് ഏറെയാണ്. ഇതിൽ കിളി മീൻ ഇപ്പോൾ വിപണിയിൽ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മുനമ്പം, ചെല്ലാനം, തോപ്പുംപടി, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മത്സ്യങ്ങൾ എത്തിക്കുന്നത്.

വഴിയോര വിപണി കൂടുതലായതോടെ ഫിഷ് ഹബുകൾക്ക് തിരിച്ചടിയാണ്. നിലവിൽ വില കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണ്.

രാജൻ, മത്സ്യവ്യാപാരി

വിലനിലവാരം

അയല : 240

കിളി : 200

നാടൻ മത്തി : 300

കൽച്ചാള : 110

ചൂര : 220

ചെമ്പല്ലി : 180

കായൽ വറ്റ : 220

ഉഴുവൽ : 160

കിളി : 260

കേര : 320

മോത : 320

കാളാഞ്ചി : 600

ഓലക്കൊഴുവ : 340