ചങ്ങനാശേരി : പെൻഷൻ പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടി വച്ച നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ ചങ്ങനാശേരി ട്രഷറി ഓഫീസ് ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് അലിറാവുത്തർ അദ്ധ്യക്ഷത വഹിച്ചു. കെ.ദേവകുമാർ, ഡോ.ബാബു സെബാസ്റ്റ്യൻ, കെ.എ പാപ്പച്ചൻ, അൻസാരി ബാപ്പു, അക്വിൻസ് മാത്യു, ടി.എസ് ഉണ്ണികൃഷ്ണൻ നായർ, ബിന്ദു പ്രസാദ്, വി.എ ബഷീർ എന്നിവർ പങ്കെടുത്തു.