പൊൻകുന്നം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിൽ നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. മൂന്ന് ഒഴിവ് വീതമാണുള്ളത്. ഏഴാം ക്ലാസ് വിജയിച്ചവരാകണം. പ്രവൃത്തിപരിചയമുള്ള വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി : 36. സംവരണ വിഭാഗത്തിന് : 40. വ്യാഴാഴ്ച രാവിലെ 10 നാണ് അഭിമുഖം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുമായി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.