accident
ചിത്രം.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാളറക്കു സമീപം സ്വകാര്യ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം

അടിമാലി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം സ്വകാര്യ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അടിമാലിയ്ക്ക് വരികയായിരുന്ന ബസും അടിമാലിയില്‍ നിന്ന് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ആലപ്പുഴ ചാച്ചാവില്ല ഷൈമോന്‍ (32), ബസ് യാത്രികരായ അഖില ഷാജി (30), നമിത (15), ഷീല റോയി (50) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചു.