
എരുമേലി : പാലാ പിഴക് കടുകുംമ്മാക്കൽ പരേതനായ കുമാരന്റെ ഭാര്യ കല്ല്യാണി (90) നിര്യാതയായി. രാമപുരം വടക്കേക്കര കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2ന് മകൾ സുജാതയുടെ (വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക) എരുമേലി മണിപ്പുഴ വീട്ടുവളപ്പിൽ. മറ്റുമക്കൾ : സുലോചന, പൊന്നമ്മ (അങ്കണവാടി ടീച്ചർ കൈപ്പള്ളി), സുരേന്ദ്രൻ ഉടുമ്പന്നൂർ, സുഭാഷ് രാമപുരം, പരേതയായ രാജമ്മ. മരുമക്കൾ : സുരേന്ദ്രൻ പാറത്താഴത്ത് മലയിഞ്ചി, വിജയൻ പുത്തൻപുയ്ക്കൽ കൈപ്പള്ളി, രമാദേവി ഉടുമ്പന്നൂർ, എസ്. ലാലൻ (കേരളകൗമുദി - കലാകൗമുദി മുൻ അസിസ്റ്റന്റ് മാനേജർ), ഷൈല സുഭാഷ്, പരേതനായ പുരുഷോത്തമൻ തെക്കേപ്പറമ്പിൽ കാഞ്ഞിരമറ്റം.