പാലാ: മീനച്ചിൽ സഹകരണ കാർഷിക വികസനബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ജോസഫ് കുന്നത്തുപുരയിടത്തിന് കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി സ്വീകരണം നൽകി. പ്രസിഡന്റ് അപ്പച്ചൻ നെടുംമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം കൂടിയായ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ.ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ, മോൻസ് കുമ്പളന്താനം, തോമസ് കവിയിൽ, കെ.ഭാസ്‌കരൻ നായർ, ടോമി മാത്യു തകടിയേൽ, തോമസ് നീലിയറ, സണ്ണി ഇഞ്ചിയാനി, അബ്രാഹം കോക്കാട്ട്, ജോസ് തോമസ്, പ്രദീപ് ജോർജ് എന്നിവർ പ്രസംഗിച്ചു. കെ.പി. ജോസഫ് സ്വീകരണത്തിന് നന്ദി പറഞ്ഞു.