വൈക്കം : സ്റ്റേറ്റ് സർവീസ് പെൻഷൻകാരുടെ തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻ പരിഷ്‌ക്കരണ കുടിശിക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വൈക്കം ട്രഷറി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എസ്.ശ്രീനിവാസൻ, കെ.വിജയൻ, പി.വി.സുരേന്ദ്രൻ, കെ. ബാബു, ഇ.ഹർഷകുമാർ, ശ്രീരാമചന്ദ്രൻ, ഗിരിജാ ജോജി, ബി.ഐ.പ്രദീപ് കുമാർ, പി. എൻ.ശിവൻകുട്ടി, എ.സുരേഷ് കുമാർ, കെ.കെ.രാജു, പി.വി.ഷാജി എന്നിവർ പ്രസംഗിച്ചു.