പൊൻകുന്നം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കി സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ബുധൻ, വ്യാഴം ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പര്യടനം നടത്തും. സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് മുഖേനയാണ് വിതരണം. നോൺ സബ്‌സിഡി സാധനങ്ങളും ശബരി ഉത്പന്നങ്ങളും ലഭിക്കും. ഇന്ന് രാവിലെ 8ന് ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മൂക്കൻപെട്ടിയിൽ ഫ്ലാഗ് ഒഫ് ചെയ്യും. 10 വരെ മൂക്കൻപെട്ടിയിലാണ് മാവേലി സ്റ്റോർ. 10.30 മുതൽ 12.30 വരെ എയ്ഞ്ചൽവാലി, 12.45 മുതൽ മൂന്നുവരെ എരുത്വാപ്പുഴ, 3.30 മുതൽ 5.30 വരെ ഇരുമ്പൂന്നിക്കര, ആറുമുതൽ ഏഴുവരെ പേരൂർത്തോട് എന്നിവിടങ്ങളിലാണ് വില്പന. നാളെ രാവിലെ 8ന് തെക്കേത്തുകവലയിൽ ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ ഫ്ലാഗ് ഒഫ് ചെയ്യും. 9.45 വരെയാണ് തെക്കേത്തുകവലയിൽ വിൽപ്പന. 10 മുതൽ 11.45 വരെ ചെറുവള്ളി, 12 മുതൽ ഒന്നുവരെ പഴയിടം, 1.30 മുതൽ 2.45 വരെ ചെറുവള്ളി എസ്റ്റേറ്റ്, 3മുതൽ 4.45 വരെ ചേനപ്പാടി, 5മുതൽ 7വരെ വിഴിക്കിത്തോട് എന്നിങ്ങനെയാണ് സമയക്രമം.