പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകളിലെ ജനങ്ങൾക്കായി പുതിയ റേഷൻ കട അനുവദിക്കണമെന്ന് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ കീലോമീറ്ററുകൾ സഞ്ചരിച്ചാണ് 5,8 വാർഡുകളിൽ പ്രവർത്തിക്കുന്ന കടകളിലെത്തി ജനങ്ങൾ റേഷൻ വാങ്ങുന്നത്. സമയവും സാമ്പത്തിക നഷ്ടവും ഇതുമൂലം ഉണ്ടാകുന്നു. യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി സെബാസ്റ്റ്യൻ കട്ടാംപള്ളി, എൻ. രവി, വിദ്യാസാഗർ, ശശിധരൻ എന്നിവർ സംസാരിച്ചു.