വൈക്കം : സപ്ലൈകോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്പനശാലകളുടെ വൈക്കം താലൂക്ക് തല ഉദ്ഘാടനം ഇന്ന് രാവിലെ 8ന് നടത്തും. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുമാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. രാവിലെ 8ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്ക്കരൻ തുറുവേലിക്കുന്നിൽ ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് 9 ന് രാവിലെ 8ന് വെള്ളൂർ പഞ്ചായത്തിലെ ഇറുമ്പയത്ത് സി.കെ.ആശ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും. സബ്സിഡി സാധനങ്ങളും ശബരി ഉത്പന്നങ്ങളും മൊബൈൽ മാവേലി സ്റ്റോറിൽ നിന്ന് ലഭിക്കും. ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതണം. മൊബൈൽ മാവേലി സ്റ്റോറിന്റെ വില്പനകേന്ദ്രങ്ങൾ, തീയതി, സമയം, സ്ഥലം എന്ന ക്രമത്തിൽ : 8ന് രാവിലെ 8.30 മുതൽ 9.30 വരെ തുറുവേലിക്കുന്ന് ജംഗ്ഷൻ, 10 മുതൽ 12 വരെ ചെമ്മനാകരി ജംഗ്ഷൻ, 12.30മുതൽ 1.30 വരെ തുരുത്തുമ്മ എസ് എൻ ഡി പി യ്ക്ക് സമീപം, 2 മുതൽ 4 വരെ കൂവം എസ് എൻ ഡി പി ജംഗ്ഷൻ, 4.30 മുതൽ 7വരെ മാൻവെട്ടം ജംഗ്ഷൻ, 9ന് 8 മുതൽ 10 വരെ ഇറുമ്പയം ജംഗ്ഷൻ, 10.30 മുതൽ 12 വരെ കടുത്തുരുത്തി കെ.എസ്.പുരം തൈമൂട് ജംഗ്ഷൻ, 12.30 മുതൽ 2 വരെ പാഴുത്തുരുത്ത് മഠത്തിപറമ്പ് ജംഗ്ഷൻ, 2.30 മുതൽ 4 വരെ മാഞ്ഞൂർ സൗത്ത് ഗവ:എച്ച്എസ് ന് സമീപം, 4.30 മുതൽ 7വരെ കപിക്കാട് ജംഗ്ഷൻ.