ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിലെ വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർ വിവാഹം കഴിച്ചിട്ടില്ല, വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കുന്നതിന് സമയം നീട്ടി. നഗരസഭയിലെ 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിതയല്ല എന്നുള്ള വില്ലേജ് ഓഫീസറുടെയോ ഗസറ്റഡ് ഓഫീസറുടെയോ സാക്ഷ്യപത്രം 31ന് മുമ്പായി നഗരസഭയിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.