തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം വെട്ടിക്കാട്ടുമുക്ക് 4472-ാം നമ്പർ ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖാ സെക്രട്ടറി ടി.എസ്.അനിമോൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതിയിലേക്ക് സന്തോഷ് കാലയിൽ (പ്രസിഡന്റ്), ദീപു.കെ.ദിനേശ് (വൈസ് പ്രസിഡന്റ്), സന്തോഷ് വയൽവാരം (സെക്രട്ടറി), യൂണിയൻ പ്രതിനിധി ആയി ടി.എസ്.അനിമോൻ, കമ്മിറ്റി അംഗങ്ങളായി മുരളീധരൻ വളയാരം, നിർമ്മൽ ഷാജി, റോഷിലാൽ, വിജയൻ പൂതക്കുഴി, കനകാസനൻ, നിഖിൽ, സുപ്രഭ, എന്നിവരും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി അഡ്വ.അനീഷ് ഗോപാലൻ, കെ.പി.ഷാജി, ഷീബ സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു. ഷീബ സന്തോഷ് സ്വാഗതം പറഞ്ഞു..