ചങ്ങനാശേരി: തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിലെ ദീപ ഉത്സവത്തിന് ഇന്ന് വൈകിട്ട് 8ന് കിഴക്കേ നടയിലും 8.30 ന് പടിഞ്ഞാറെ നടയിലും കൊടിയേറും. വൈകിട്ട് 5.30ന് കിഴക്കേ നടയിലെ മഹാ വിഷ്ണുവിന്റെ നവീകരിച്ച തിരുവാഭരണ അങ്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപൻ ക്ഷേത്രത്തിൽ സമർപ്പിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിയുക്ത ബോർഡ് പ്രസിഡന്റ് അഡ്വ.അനന്ത ഗോപൻ, മെമ്പർമാരായ അഡ്വ. മനോജ് ചരളേൽ, പി.കെ.തങ്കപ്പൻ എന്നിവർക്ക് സ്വീകരണം നല്കും. 12ന് വൈകിട്ട് 5.30 ന് കിഴക്കോട്ടെഴുന്നള്ളിപ്പ്. വിവിധ ഹൈന്ദവ സംഘടകളും,സമുദായിക, മത സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങും. 16ന് രാവിലെ 10.30ന് ശരകൂടം എഴുന്നള്ളിപ്പ്. വാർപ്പിടകം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.വിവിധ ദിവസങ്ങളിൽ ക്ഷേത്രകലകൾ, സേവ, പുറപ്പാട്, ക്ഷേത്രത്തിൽ പറയെടുപ്പ്, ജീവിത എഴുന്നള്ളിപ്പ് എന്നിവ നടക്കും. 17ന് പുലർച്ചെ 5ന് ദീപ, രാവിലെ 10ന് കൊടിയിറക്ക്, ആറാട്ട് എന്നിവ നടക്കും. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിലെ താഴികക്കുടം നവീകരിച്ച് സ്വർണം പൊതിയുന്നതിന് ഭക്തജനങ്ങളിൽ നിന്നും അതിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിന് ദേവസ്വം ബോർഡ് അനുമതി നൽകി. ക്ഷേത്ര ഉപദേശക സമിതി നൽകിയ അപേക്ഷയിന്മേലാണ് ഉത്തരവ്. ഉത്സവ ദിവസങ്ങളിൽ ഭക്ത ജനങ്ങൾക്ക് സ്വർണം നടയിൽ സമർപ്പിക്കാം.