
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എരുമേലി ഏഴുകുംമണ്ണ് ഈട്ടിക്കൽ വീട്ടിൽ ജോൺ തോമസിനെയാണ് ചങ്ങനാശേരി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിച്ചതിനുശേഷമാണ് വിധി പറഞ്ഞത്. വിവിധ വകുപ്പുകൾ പ്രകാരം രണ്ട് 20 വർഷം വീതം 40 വർഷം കഠിനതടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. പിഴതുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം. അല്ലാത്തപക്ഷം രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.