pala

കോട്ടയം: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പാലാ സ്വദേശി സഞ്ജയ് സഖറിയാസ്, ഭാര്യ സൂര്യ എസ്. നായർ എന്നിവർക്കെതിരെ ആനിക്കാട് സ്വദേശി ആന്റണി ജോർജ് എന്നയാൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കത്തോലിക്കാ മതവികാരം വ്രണപ്പെടുത്തണമെന്നും മതവിശ്വാസ ചിഹ്നങ്ങളെയും രൂപങ്ങളെയും അപമാനിക്കണമെന്നും അവഹേളിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ " പാലാക്കാരൻ ചേട്ടൻ " എന്ന ഫേസ്ബുക്ക് പേജു വഴി സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനെതിരെയാണ് കേസെടുത്തത്. ബിഷപ്പിനെയും പാലാ രൂപത സ്ഥാപനമായ മെഡിസിറ്റിയേയും മോശമായി ചിത്രീകരിച്ചതിന്റെ തെളിവുകൾ പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്.

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലും ഇയാൾക്കെതിരെ കേസുണ്ട്.