മുണ്ടക്കയം : പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊക്കയാർ പഞ്ചായത്തിനെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച്
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ അതിജീവന സമരജ്വാലയ്ക്ക് തുടക്കമായി. കൊക്കയാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമരം ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഷാജഹാൻ മഠത്തിൽ , ബെന്നി പെരുവന്താനം, സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, വി.സി.ജോസഫ്, ടോണി തോമസ്, സ്വർണലത അപ്പുക്കുട്ടൻ, ഓലിക്കൽ സുരേഷ്, അയൂബ്ഖാൻ കട്ടപ്ലാക്കൽ, കെ.എച്ച്, തൗഫീഖ്, ആൽബിൻ ഫിലിപ്പ്, പി.ശശിധരൻ, സ്റ്റാൻലി സണ്ണി, പി.വി.വിശ്വനാഥൻ, മാത്യു കമ്പിയിൽ, കെ.കെ.ജനാർദ്ദനൻ, ഐസി മോൾ വിപിൻ, ടി.ആർ.തങ്കച്ചൻ, കെ.ഷിബു, ബെന്നി കഥളിക്കാട്ടിൽ, ജോസ് ഉള്ളാട്ട്, ഐ.എം.യശോധരൻ, സുനിത ജനപ്രകാസ്, ജോസി ജോസഫ് , അർജുനൻ, ഷാഹുൽ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.