
കോട്ടയം: ഗാന്ധി ജയന്തിക്ക് ജില്ലാ ഭരണകൂടം നടത്തിയ പ്രച്ഛന്ന വേഷ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൂലവട്ടം അമൃത ഹൈസ്‌കൂളിലെ വേദിക് സൂര്യ, വായനാനുഭവ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ രാമപുരം എസ്.എച്ച് ഗേൾസ് ഹൈസ്‌കൂളിലെ അനഘ രാജീവ്, ശ്രുതിനന്ദന എം.എസ് എന്നിവർക്കും, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഭാഷാ പരിചയ പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പി.പി. ജലജ, എം. അഭിലാഷ്, കെ.ആർ. സുനിത എന്നിവർക്കും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ സമ്മാനങ്ങൾ നൽകി.