മു​ണ്ട​ക്ക​യം: പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മു​ണ്ട​ക്ക​യ​ത്തെ സർക്കാർ അ​വ​ഗ​ണി​ക്കു​ന്നെന്ന് ആരോപിച്ച് മു​ണ്ട​ക്ക​യം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ജ​ന​കീ​യ​ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. പ്ര​ള​യ ദു​ര​ന്ത​ഭൂ​മി​യാ​യ പു​ത്ത​ൻ​ച​ന്ത​യി​ൽ നി​ന്ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ചും മു​ണ്ട​ക്ക​യം വി​ല്ലേ​ജോ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ക്കു​ന്ന ധ​ർ​ണ​യും ഡി​.സി​.സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ അ​ദ്ധ്യക്ഷ​ത വ​ഹി​ക്കും. കെ.​പി​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ.സ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.