വൈക്കം : ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ എട്ടിനും ഒൻപതിനുമിടയിൽ ക്ഷേത്രം തന്ത്രി ഉപേന്ദ്രൻ, മേൽശാന്തി സിബിൻ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഭദ്രദീപ പ്രകാശനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ, നിർമ്മാണ കമ്മറ്റി കൺവീനർ കെ.രാധാകൃഷ്ണൻ, ശാഖാ സെക്രട്ടറി കെ.ജി.രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും. ജീർണാവസ്ഥയിലായ ക്ഷേത്രം പുതുക്കിപണിയണമെന്ന അഷ്ടമംഗല പ്രശ്‌നവിധി പ്രകാരം കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരി തയ്യാറാക്കിയ രൂപരേഖ അനുസരിച്ച് നിലവിലുണ്ടായിരുന്ന രീതിയിൽ തന്നെ രണ്ടു നിലകളിലായാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ചുറ്റമ്പലത്തോടു കൂടി പൂർണമായും കൃഷ്ണശിലയിൽ നിർമ്മിക്കുന്ന പ്രധാന ശ്രീകോവിലിനും ഉപദേവതാ ക്ഷേത്രങ്ങൾക്കുമായി 2.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.